യു എ ഇ പ്രവേശനം ;പാസ്സ്പോർട്ടിലെ പേരുകൾ പുതുക്കാൻ നിർദേശം നൽകി പാകിസ്ഥാൻ എയർ ലൈൻ

Update: 2022-11-30 13:34 GMT


യു എ ഇ : പാസ്സ്പോർട്ടിൽ ഒറ്റ പേര് മാത്രമുള്ള യാത്രികർക്ക് യു എ ഇ യിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ എയർലൈൻ സെറീൻ എയർ  യാത്രക്കാർക്ക്   നിർദേശം നൽകി. പാകിസ്ഥാനിൽ നിന്നും യു എ ഇ യിലേക്ക് യാത്ര ചെയ്യുന്നവർ യു എ ഇ യുടെ പുതുക്കിയ നിയമ പ്രകാരം പാസ്സ്പോർട്ടിലെ പേരുകൾ പുതുക്കണമെന്നും എയർ ലൈൻ അധികൃതർ അറിയിച്ചു. പാസ്സ്പോർട്ടിൽ പേരിനൊപ്പം പിതാവിന്റെ പേരോ , കുടുംബപ്പേരോ സെക്കന്റ് നെയിം ആയി കൊടുത്തിട്ടില്ലാത്തവർക്ക് യു എ ഇ യിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. പുതുക്കിയ നിയമ പ്രകാരം ഫസ്റ്റ് നെയിമും സെക്കന്റ് നെയിമും രേഖപ്പെടുത്തിയിട്ടുള്ള പാസ്സ്പോർട്ടുടമകൾക്കാണ് യു എ ഇ യിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു.

 ഒന്നര മില്യണിൽ അധികം പാകിസ്ഥാൻ പ്രവാസികളാണ് യു എ ഇ യിലുള്ളത്. യു എ ഇ യിലുള്ള ദക്ഷിണേഷ്യൻ പ്രവാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. പാസ്സ്പോർട്ടിൽ ഒറ്റപ്പേര് സ്വീകാര്യമല്ലെന്ന പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നത് പ്രകാരം ഓസ്‌ട്രേലിയൻ എയർ ലൈനും, ഇന്ത്യൻ എയർ ലൈനും അതാത് യാത്രികർക്ക്പേരുകൾ പുതുക്കണമെന്ന് നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു.

Similar News