ലോകത്തെ മികച്ച ആയിരം യൂണിവേഴ്സിറ്റികളിൽ മൂന്ന് യൂണിവേഴ്സിറ്റികൾ യു എ ഇ യിൽ

Update: 2022-11-28 13:37 GMT


അബുദാബി∙: ലോകത്തെ ഏറ്റവും മികച്ച 1000 യൂണിവേഴ്സിറ്റികളിൽ യുഎഇയിലെ 3 സർവകലാശാലകൾ ഇടംപിടിച്ചു. ഒന്നര ലക്ഷത്തിലധികം യൂണിവേഴ്സിറ്റികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് മികച്ച 1000 യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്തത്. ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (659), യൂണിവേഴ്സിറ്റി ഓഫ് ഷാർജ (739), ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് അബുദാബി (844) എന്നിവയാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. റിസർച് ഡോട് കോം ലോകത്തെ 1,66,880 യൂണിവേഴ്സിറ്റികളെ പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്.

യുഎഇ യൂണിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, അജ്മാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ബ്രിട്ടിഷ് യൂണിവേഴ്സിറ്റി ഇൻ ദുബായ്, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ്, ഹൈ കോളജസ് ഓഫ് ടെക്നോളജി, എമിറേറ്റ്സ് കോളജ് ഫോർ അഡ്വാൻസ് എജ്യുക്കേഷൻ, ദ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ എന്നിവയാണ് യുഎഇയിലെ മികച്ച സർവകലാശാലകൾ.

Similar News