യു എ ഇ : ന്യൂയർ ആഘോഷങ്ങൾക് മുന്നോടിയായി ദുബായ് ബുർജ് ഖലീഫയിൽ ഇന്ന് രാവിലെ പത്ത് മണിക്ക് അഗ്നിശമന സേന മോക് ഡ്രിൽ നടത്തി. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ന്യൂയർ ആഘോഷങ്ങൾക്ക് മുന്നോടിയായി എല്ലാ വർഷവും നടത്തി വരാറുള്ളതാണ് മോക് ഡ്രിൽ. ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി കെട്ടിടത്തിൽ പെട്ടെന്ന് അഗ്നി പടരുകയാണെങ്കിൽ ജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ ഓർമ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോക് ഡ്രിൽ നടത്തുന്നത്. മോക് ഡ്രില്ലിനോട് ആളുകൾ നല്ല രീതിയിൽ സഹകരിച്ചു.
കഴിഞ്ഞ വർഷം നടത്തിയ മോക് ഡ്രിൽ പരിശീലനത്തിൽ കെട്ടിടത്തിന്റെ 112 ആം നിലയിൽ തീ പിടിച്ചു എന്ന രീതിയിൽ ആയിരുന്നു. ചെറിയ രീതിയിൽ തീപിടിക്കുകയും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ അഗ്നിശമനാ അധികൃതർ സംഭവ സ്ഥലത്ത് എത്തി തീ അണയ്ക്കുന്നു. അപായ സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് ആളുകൾ സംഭവസ്ഥലത്തു നിന്നും മാറിയിരുന്നു. 10 നിമിഷങ്ങൾക്കുള്ളിൽ തന്നെ തീ പിടുത്തം അണയ്ക്കാൻ സേനയ്ക്ക് സാധിക്കുന്നു. ആളുകളുടെ സഹകരണം പ്രശ്നങ്ങളുടെ സങ്കീർണ്ണത കുറച്ചു എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ അഗ്നിശമന സേന വിഭാഗം നൽകുന്നത്.