വജ്രകിരീടം ചൂടും ശോഭയിൽ ലോകത്തിന്റെ ആകാശവിസ്മയമാകാനൊരുങ്ങി ദുബായിലെ ബുർജ് ബിൻഗാത്തി

Update: 2022-11-28 06:41 GMT


യു എ ഇ : ലോകത്തിന്റെ ആകാശവിസ്മയമാകാനൊരുങ്ങി ദുബായിലെ ബുർജ് ബിൻഗാത്തി . സ്വകാര്യ കെട്ടിട നിർമ്മാണ പദ്ധതിയായ ബുർജ് ബിൻഗാത്തിയുടെ മുകൾ ഭാഗത്തെ ശിഖിരങ്ങളിൽ വജ്രം പതിപ്പിച്ച പോലുള്ള തിളക്കമായിരിക്കും കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയെക്കാൾ ഉയരത്തിൽ

ബിസിനസ് ബേയിൽ നിർമിക്കാനൊരുന്ന കെട്ടിടമാണ് ബുർജ് ബിൻഗാത്തി. മേഘങ്ങൾക്കിടയിൽ താമസിക്കും വിധമുള്ള അനുഭവം നൽകുമെന്നാണ് കെട്ടിടം രൂപ കല്പന ചെയ്ത ജേക്കബ് ആൻഡ് കോ വ്യക്തമാക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിട നിർമാതാക്കളായ ബിൻഗാത്തി ടീമാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.

കെട്ടിടത്തിന. 112 അധികം നിലകൾ ഉണ്ടായിരിക്കും. ഉയർന്ന നിലവാരമുള്ള രണ്ടും മൂന്നും ബെഡ്റൂമുകൾ ഉള്ള ഫ്ലാറ്റുകൾ, ആഡംബര സ്യൂട്ടുകളും കെട്ടിടത്തിൽ ഉണ്ടാകും. 80 ലക്ഷം ദിർഹമായിരിക്കും ഒരു ഫ്ലാറ്റിന്റെ ഏറ്റവും കുറഞ്ഞ വില. ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി കമ്പനിയായ ജേക്കബ് ആൻഡ് കോ സ്ഥാപകനും പ്രശസ്ത ഡയമണ്ട് ഡിസൈനറുമായ ജേക്കബ് അറബോയുടെ രൂപകല്പനയാണിത്.

Similar News