നോർത്ത് ഈസ്റ്റ് ഗ്രീൻലൻഡ് നാഷണൽ പാർക്ക്; 3.75 ലക്ഷം ചതുരശ്ര മൈൽ വിസ്തൃതി മഞ്ഞുകാട്

Update: 2024-05-25 12:19 GMT

ലോകത്തിലെ ഏറ്റവും വലിയ ദേശ്യോ​ദ്യാനം അങ്ങ് ഗ്രീൻലൻഡിലാണ്. നോർത്ത് ഈസ്റ്റ് ഗ്രീൻലൻഡ് നാഷനൽ പാർക്ക്, അതൊരു മഞ്ഞുമൂടിയ വനമാണ്. 1974ൽ സ്ഥാപിക്കപ്പെട്ട് 14 വർഷങ്ങൾക്കു ശേഷം 3.75 ലക്ഷം ചതുരശ്ര മൈലുകളിലേക്ക് ഇതു വിസ്തൃതി പ്രാപിക്കുകയുണ്ടായി. ലോകത്തെ 30 രാജ്യങ്ങളെക്കാളും വലുതാണ് ഈ ദേശീയോദ്യാനം. ധ്രുവക്കരടികൾ, ആർട്ടിക് കുറുക്കൻമാർ, ഗ്രീൻലൻഡ് ചെന്നായ്ക്കൾ, വാൽറസ് തുടങ്ങിയ ഉത്തരധ്രുവ ജീവികളൊക്കെ ഇവിടെയുണ്ട്.

Full View

കടൽവഴി കപ്പലിൽ വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. മോട്ടർവാഹനങ്ങൾ ഇതിനുള്ളിൽ നിരോധിച്ചിരിക്കുകയാണ്. നായ്ക്കളെ കെട്ടിയ സ്ലെഡ് വണ്ടികളിലാണ് ഇവിടത്തെ യാത്ര. ഡെൻമാർക് നാവികസേനയുടെ ഏറ്റവും എലീറ്റ് വിഭാഗമായ സിറിയസ് ഡോഗ് സ്ലെഡ് പട്രോളാണ് ഈ മേഖലയെ സംരക്ഷക്ഷിക്കുന്നത്. ഈ ദേശീയോദ്യാനത്തിലെ തീവ്രമായ കാലാവസ്ഥ തരണം ചെയ്യുന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെയാണ് ഏറ്റവും ഉന്നതമായ സേനാവിഭാഗത്തെ തന്നെ ഇവിടെ നിയമിച്ചിരിക്കുന്നത്.

Tags:    

Similar News