കുഞ്ഞൻ ഹവായിയന്‍ ഹണിക്രീപ്പറുകളെ സംരക്ഷിക്കാൻ കൊതുകുകളെ ഇറക്കി ഹവായി സർക്കാർ

Update: 2024-06-24 13:41 GMT

കൊതുകുകടി കൊള്ളുക എന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഒരു കൊതുകുകടി കിട്ടിയാല്‍ തന്നെ കാറ്റുപോകും എന്ന സ്ഥിതിയാണെങ്കിലോ. അതാണിപ്പോൾ ഹവായിയന്‍ ഹണിക്രീപ്പറുകളുടെ എന്ന ചെറു പക്ഷികളുടെ അവസ്ഥ. ഹവായി ദ്വീപസമൂഹങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇവ മലേറിയ വാഹകരായ കൊതുകുകള്‍ കാരണം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഒടുവിൽ അവയെ രക്ഷിക്കുന്നതിനായി ഒരു അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് ഹവായിയന്‍ സര്‍ക്കാര്‍. പ്രജനനം തടയുന്ന വോള്‍ബാകിയ എന്ന ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകളെ, മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ളയിടങ്ങളില്‍ തുറന്നുവിടും.

Full View

മലേറിയ പരത്തുന്ന പെണ്‍കൊതുകുകളുമായി ഇവ ഇണചേരുമെങ്കിലും പ്രജനനം നടക്കില്ല. ഇത്തരത്തില്‍ മലേറിയ പരത്തുന്ന കൊതുകളെ മുട്ടയിടുന്നതില്‍നിന്നും തടഞ്ഞ്, അവയെ പൂര്‍ണമായും ഇല്ലാതാക്കാം എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ആഴ്ചയില്‍ ഒരുതവണ എന്ന കണക്കില്‍ 2,50,000 ആണ്‍ കൊതുകുകളെയാണ് അധികൃതര്‍ ഇത്തരത്തില്‍ മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ളയിടങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇന്‍കംപാറ്റബിള്‍ ഇന്‍സെക്റ്റ് ടെക്‌നിക് എന്നാണ് ഈ രീതിയുടെ ശാസ്ത്രീയ നാമം. കൊതുകുകളുടെ പ്രജനനം ഏറ്റവും കൂടുതലായി നടക്കുന്ന വേനല്‍ക്കാലമാകുന്നതോടെയേ പദ്ധതി വിജയിച്ചോ ഇല്ലയോ എന്നത് പറയാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

Similar News