പൂച്ചകൾക്ക് ക്ലിപ്പിടാം; എന്താണ് ക്യാറ്റ് ക്ലിപ്പ്നോസിസ്?

Update: 2024-05-22 12:48 GMT

പൂച്ചകുഞ്ഞുങ്ങളെ അമ്മപൂച്ച കടിച്ചെടുത്തുകൊണ്ട് പോകുമ്പോൾ അവ അനങ്ങാതെ കിടക്കുന്നത് കണ്ടിട്ടില്ലെ? ഇതിനെ പിഞ്ച് ഇൻഡ്യൂസ്ഡ് ബിഹേവിയറൽ ഇൻഹിബിഷൻ, അല്ലെങ്കിൽ ട്രാൻസ്പോർട്ട് ഇമ്മോബിലിറ്റി, ക്ലിപ്നോസിസ് എന്നൊക്കെയാണ് പറയ്യുന്നത്. പൂച്ചകളുടെ കഴുത്തിൻ്റെ പിൻഭാഗത്തുള്ള ചർമ്മം അഥവാ സ്ക്രഫ് മൃദുവായി അമർത്തി പിടിക്കുന്നതിന്റെ ഫലമായി അവ നിശ്ചലവും ശാന്തവുമാക്കുന്നു. പൂച്ചകളുടെ ജന്മസിദ്ധമായ പ്രതികരണമാണിത്.

Full View

ഈ രീതിയിലൂടെ അമ്മയ്ക്ക് പൂച്ചകുഞ്ഞങ്ങളെ എടുത്തുകൊണ്ടു പോകാൻ വളരെ എളുപ്പമാണ്. മുയൽ, ​​ഗിനി പന്നികൾ, എലികൾ എന്നിവയിലും ഈ രീതി ഉപയോ​ഗിക്കാറുണ്ട്. മൃ​ഗാശുപത്രികളിലും മറ്റും പുച്ചകളെ മേരുക്കാൻ വേണ്ടിയും ഈ രീതി ഉപയോ​ഗിക്കുന്നു. അതിനായി അവയുടെ കഴുത്തിൻ്റെ പിൻഭാഗത്തുള്ള ചർമ്മത്തിൽ ഒരു ക്ലിപ്പ് ഇടും. അപ്പോൾ തന്നെ അവർ നിശ്ചലമാവുകയും ചെയ്യും. ഇതിനെയാണ് ക്ലിപ്പ്നോസിസ് എന്നു പറയ്യുന്നത്. ഇതിനായുള്ള ക്ലിപ്പുകൾ ഇപ്പോൾ വിപണിയിലും ലഭ്യമാണ്. 

Tags:    

Similar News