ബാർക്ക് എയർ; ലോകത്തിൽ ആദ്യമായി നായകൾക്ക് ഒരു എയർലൈൻ; ഇനി നായ്ക്കൾക്കും ഉടമകൾക്കും ഒരുമിച്ച് യാത്ര ചെയ്യാം

Update: 2024-05-27 10:17 GMT

ഇനി നായ്ക്കൾക്കും സ്വന്തം വിമാനത്തൽ പറക്കാം. ലോകത്തിൽ ആദ്യമായി നായകൾക്ക് ഒരു എയർലൈൻ തുടങ്ങിയിരിക്കുകയാണ് ബാർക്ക് എയർ. ‌നായ്ക്കളുടെ കളിപ്പാട്ടം വിൽക്കുന്ന കമ്പനിയാണ് ബാർക്കാണ് ബാര്‍ക്ക് എയര്‍ ആരംഭിച്ചത്. എല്ലാ വലുപ്പത്തിലുമുള്ള നായ്ക്കൾക്കും അവയുടെ ഉടമകൾക്കും വേണ്ടിയുള്ള ആഡംബര എയർലൈനാണിത്. ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് മെയ് 23 നായിരുന്നു എയർലൈനിന്റെ ആദ്യ യാത്ര. എയർലൈൻസിന്‍റെ വാർത്ത കുറിപ്പ് പ്രകാരം ഈ വിമാനത്തിൽ മനുഷ്യരെക്കാൾ പരിഗണന നായ്ക്കൾക്കായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ നായ്ക്കളെ ഈ വിമാനത്തിൽ ഒരു ചരക്കായോ, ഭാരമായോ ആരും കരുതില്ല.

Full View

ഈ സ്വപനം യാഥാർത്ഥ്യമാക്കാൻ 10 വർഷം എടുത്തു എന്നാണ് എയർലൈൻ അധികൃതർ പറയുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി ഒരു നായയ്ക്കും അതിന്‍റെ ഒരു ഉടമയ്ക്കുമായി ഒരു ടിക്കറ്റ് മതിയാകും. നിലവിൽ, ഒരു ആഭ്യന്തര ടിക്കറ്റിന് ഏകദേശം 5 ലക്ഷത്തോളം രൂപയും അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് ഏകദേശം ആറര ലക്ഷത്തിലധികം രൂപയുമാണ്. സംഭവം അടിപൊളിയല്ലെ.

Tags:    

Similar News