ഓസ്ട്രേലിയയക്ക് എതിരെ പാക്കിസ്ഥാന് 368 റൺസ് വിജയ ലക്ഷ്യം

Update: 2023-10-20 14:13 GMT

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ 368 റൺസ് വിജയ ലക്ഷ്യവുമായി പാക്കിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണർമാരായ ഡേവിഡ് വാർണറുടേയും മിച്ചൽ മാർഷിന്റേയും സെഞ്ചറിക്കരുത്തിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 367 റൺസ്.

124 പന്തുകൾ നേരിട്ട ഡ‍േവിഡ് വാർണർ 163 റൺസെടുത്തു പുറത്തായി. മിച്ചൽ മാർഷ് 108 പന്തിൽ 121 റൺസെടുത്തു. 259 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് വാർണറും മാർഷും ചേർന്നു പടുത്തുയർത്തിയത്. 

Tags:    

Similar News