ഗവാസ്കര്‍ക്കറുടെ വിമർശനത്തിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി വിരാട് കോലി

Update: 2024-05-18 13:13 GMT

സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള സുനില്‍ ഗവാസ്കര്‍ക്കറുടെ വിമർശനത്തിന് മറുപടിയുമായി ആര്‍സിബി താരം വിരാട് കോലി. വിമർശനത്തിനെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരോക്ഷമായാണ് കോലി പ്രതികരിച്ചത്. ആരുടെയും അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ച് പോവാറില്ലെന്നും കോലി പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് താൻ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. താന്റെ കഴിവുകള്‍ എന്തൊക്കെയാണെന്നും ആരും തന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് താൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ലെന്നും കോലി പറഞ്ഞു.

തന്റെ കഴിവും പരിചയസമ്പത്തുമാണ് തന്നെ തുണച്ചത്. വിമര്‍ശകരില്‍ നിന്നല്ല താൻ ഒന്നും പഠിച്ചിട്ടുള്ളത് മറച്ച് തന്റെ പിതാവില്‍ നിന്നാണ് പലകാര്യങ്ങളും പഠിച്ചത്. മത്സരങ്ങള്‍ നേരത്തെ ഫിനിഷ് ചെയ്യാതെ 20-ാം ഓവറിലേക്കും 50-ാം ഓവറിലേക്കും കൊണ്ടുപോകുന്നതിനെതിരെ ധോണിക്കെതിരെ പോലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നും കോലി പറഞ്ഞു. എന്നാൽ ധോണി അതൊന്നും ചെവിക്കൊള്ളാതെ ‌തന്റെ തീരുമാനത്തിൽ മുന്നോട്ടുപോവുകയാണുണ്ടായത്. അതുവഴി എത്രയോ മഹത്തായ വിജയങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. താനാണ് ക്രീസിലെങ്കില്‍ പത്തൊമ്പതാം ഓവറിലോ ഇരുപതാം ഓവറിലോ കളി ഫിനിഷ് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ അദ്ദേഹം കൂടെയുണ്ടെങ്കില്‍ അവസാന ഓവറുകളില്‍ എതിരാളികളുടെ വിറയല്‍ കാണാൻ കഴിയുമെന്നും കോലി പറഞ്ഞു.

Tags:    

Similar News