യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി; മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡിനെ നേരിടും

Update: 2024-03-15 13:17 GMT

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യൻ റയൽ മാഡ്രിഡിനെ നേരിടും. ബാഴ്‌സലോണ കരുത്തുറ്റ ഫ്രഞ്ച് പിഎസ്ജിയുമായി കൊമ്പു കോർക്കും. ഇംഗ്ലീഷ് ക്ലബ് ആഴ്‌സനൽ ജർമൻ ക്ലബ് ബയേൺ മ്യൂണികിനേയും ബൊറൂസിയ ഡോർട്ട്മുണ്ട് അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സസ് പാര്‍ക്കിൽ വെച്ച് ഏപ്രില്‍ ഒമ്പതിന് പിഎസ്ജി-ബാഴ്‌സിലോണ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അത്‌ലറ്റികോ, ബൊറൂസിയക്കെതിരെ കളിക്കും. മാഡ്രിഡിലാണ് ആദ്യപാദ മത്സരം. ഈ രണ്ട് മത്സരങ്ങളും ഒരു ദിവസമാണ് നടക്കുക.

ഏപ്രില്‍ പത്തിന് ആഴ്‌സനല്‍ സ്വന്തം ഗ്രൗണ്ടില്‍ ബയേണിനെ നേരിടും. അന്ന്, സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയും കളിക്കും. രണ്ടാംപാദ മത്സരങ്ങളള്‍ ഏപ്രില്‍ 16നായിരിക്കും ആരംഭിക്കുക. ബയേണ്‍, ആഴ്‌സനലിനെ സ്വന്തം ഗ്രൗണ്ടിൽ നേരിടും. അന്നുതന്നെ ബൊറൂസിയ - അത്‌ലറ്റിക്കോ മത്സരം. 17ന് ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടായ നൂ കാംപില്‍ പിഎസ്ജിയെ നേരിടും. അന്ന് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി, റയലിനെ വരവേല്‍ക്കും. കഴിഞ്ഞ തവണ കലാശ പോരാട്ടത്തിൽ റയലിനെ തകർത്താണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ സിറ്റിക്ക് മറുപടി നൽകാനുള്ള അവസരം കൂടിയാണ് റയലിന് ഇപ്പോൾ കൈവന്നിരിക്കുന്നത്.

Tags:    

Similar News