ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ; സൂപ്പർ എട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ ; അഫ്ഗാനിസ്ഥാനെ തകർത്തത് 47 റൺസിന്
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മോശമായിരുന്നു അഫ്ഗാന്റെ തുടക്കം. 23 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് (11), ഇബ്രാഹിം സദ്രാന്‍ (8), ഹസ്രതുള്ള സസൈ (2) എന്നിവരാണ് പുറത്തായത്. ഗുല്‍ബാദിന്‍ നെയ്ബ് (17), അസ്മതുള്ള ഒമര്‍സായ് (26), നജീബുള്ള സദ്രാന്‍ (19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (2), നവീന്‍ ഉല്‍ ഹഖ് (0), നൂര്‍ അഹമ്മദ് (12), നവീന്‍ ഉല്‍ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (4) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ, മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്. പിന്നീട് കോലി - റിഷഭ് പന്ത് (11 പന്തില്‍ 20) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ പന്ത് മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയിരുന്നു പന്ത്. മറുവശത്താവട്ടെ കോലി ഏറെ ബുദ്ധിമുട്ടി. ഏകദിന ശൈലിയിലായിരുന്നു കോലിയുടെ ബാറ്റിംഗ്. ഒരു സിക്സ് മാത്രം നേടിയ കോലി റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെ വന്ന ശിവം ദുബെയ്ക്കും (10) കാര്യമായൊന്നും ചെയ്യാനായില്ല. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മറുവശത്ത് സൂര്യകുമാര്‍ അറ്റാക്കിംഗ് തുടര്‍ന്നത് മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഹാര്‍ദിക്കിനൊപ്പം 60 റണ്‍സ് ചേര്‍ത്താണ് സൂര്യ മടങ്ങിയത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്സും അഞ്ച് ഫോറും സൂര്യയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹാര്‍ദിക്കും വീണു.
നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രവീന്ദ്ര ജഡേജയേയും (7) പിന്നാലെ ഫാറൂഖി മടക്കിയയച്ചു. അക്സര്‍ പട്ടേല്‍ (12) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.