നാല് വർഷത്തെ ലോകപങ്കാളിത്ത കരാറിൽ സൗ​ദി അരാംകോയും ഫിഫയും ഒപ്പ് വച്ചു

Update: 2024-04-28 11:04 GMT

ലോ​ക ഫു​ട്ബാ​ൾ ഗ​വേ​ണി​ങ് ബോ​ഡി​യാ​യ ഫി​ഫ​യും എ​ണ്ണ, വാ​ത​ക കൂ​ട്ടാ​യ്മ​യാ​യ സൗ​ദി അ​രാം​കോ​യു​മാ​യി 2027 അ​വ​സാ​നം വ​രെ ലോ​ക​പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ലോ​ക​ക​പ്പ് 2026, വ​നി​ത ലോ​ക​ക​പ്പ് 2027 തു​ട​ങ്ങി​യ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ൽ അ​രാം​കോ, ഫി​ഫ​യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ങ്കാ​ളി​യാ​യി മാ​റും. ഗോ​ൾ​ഫ്, ഫു​ട്ബാ​ൾ, മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ്, ആ​യോ​ധ​ന ക​ല​ക​ൾ തു​ട​ങ്ങി ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ ശ​ത​കോ​ടി​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രാം​കോ​യു​ടെ തീ​രു​മാ​നം.

പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​റി​ന്റെ വി​ഷ​ൻ 2030 സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ നെ​ടു​ന്തൂ​ണു​ക​ളി​ൽ ഒ​ന്നാ​ണ് കാ​യി​കം. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​രാം​കോ, സൗ​ദി അ​റേ​ബ്യ​യി​ലെ ര​ണ്ടാം​നി​ര ഫു​ട്ബാ​ൾ ടീ​മാ​യ അ​ൽ ഖ​ദ്‌​സി​യ​യു​ടെ ഉ​ട​മ​സ്ഥ​രാ​ണ്. സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ലും 2034 ലോ​ക​ക​പ്പി​ലും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തി​നാ​യി ദ​മ്മാ​മി​ൽ അ​രാം​കോ ഒ​രു സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്നു​ണ്ട്.

‘ഫി​ഫ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ, ഫു​ട്ബാ​ൾ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും ലോ​ക​മെ​മ്പാ​ടും സ്വാ​ധീ​നം ചെ​ലു​ത്താ​ൻ കാ​യി​ക​ത്തി​​ന്റെ ശ​ക്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന്’ അ​രാം​കോ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ അ​മി​ൻ എ​ച്ച്. നാ​സ​ർ പ​റ​ഞ്ഞു.‘​ഫി​ഫ​യു​ടെ മു​ൻ​നി​ര ടൂ​ർ​ണ​മെൻറു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് ഈ ​പ​ങ്കാ​ളി​ത്തം സ​ഹാ​യി​ക്കു​മെ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ങ്ങ​ളു​ടെ 211 ഫി​ഫ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പി​ന്തു​ണ ന​ൽ​കാ​ൻ ഇ​ത് ത​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​മെ​ന്നും ഫി​ഫ പ്ര​സി​ഡ​ൻ​റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    

Similar News