ചരിത്രനേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്‌സ്

Update: 2024-09-13 10:19 GMT

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തിയായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. 100 കോടി ഫോളോവേഴ്‌സെന്ന അപൂർവ്വ നേട്ടമാണ് പോർച്ചുഗീസ് താരത്തിന് സ്വന്തമായത്. ആറ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് താരം ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റഗ്രാമിൽ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്.

അടുത്തിടെയാണ് താരം കരിയറില്‍ 900 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ പിറന്നത്. യുട്യൂബിൽ താരം തന്റെ വരവറിയിച്ചത് തന്നെ അതിവേഗത്തിൽ ഗോൾഡൻ പ്ലേബട്ടൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടിയെന്ന മാജിക് നമ്പറിലേക്കും എത്തിയത്.

'നമ്മൾ ചരിത്രം സൃഷ്ടിച്ചു, 1 ബില്യണ്‍ ഫോളോവേഴ്സ്!, ഇത് വെറുമൊരു സംഖ്യ മാത്രമല്ല, ഇത് മത്സരത്തിലും അതിനുമപ്പുറത്തും പങ്കുവെച്ച അഭിനിവേശത്തിന്റെയും ആവേശത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്. മഡെയ്റയിലെ തെരുവുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേജുകള്‍ വരെ, ഞാന്‍ എപ്പോഴും എന്റെ കുടുംബത്തിനും നിങ്ങള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്, ഇപ്പോള്‍ 1 ബില്യണ്‍ ആളുകള്‍ എനിക്കൊപ്പം നില്‍ക്കുന്നു. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ'- റൊണാള്‍ഡോ എക്‌സില്‍ കുറിച്ചു.

Tags:    

Similar News