ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശത്രു’: പേര് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

Update: 2023-12-24 12:09 GMT

ഇന്ത്യൻ ടീം നിലവിൽ ദക്ഷിണാഫ്രിക്കയിലാണ്. ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഉള്ള ഒരുക്കത്തിലാണ് താരങ്ങൾ. ഇതുവരെ സൗത്താഫ്രിക്കയ്ക്ക് എതിരെ അവരുടെ നാട്ടിൽ ഒരു പരമ്പര പോലും ജയിക്കാൻ സാധിക്കാത്ത ഇന്ത്യക്ക് മുന്നിൽ ഇപ്പോൾ ഉള്ളത് ഒരു സുവർണാവസരം തന്നെയാണ്. അടുത്തിടെ ഓൾറൗണ്ടർ ആർ അശ്വിൻ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ, ഒരു സ്റ്റാഫ് അംഗവുമായി അശ്വിൻ തമാശ പറയുന്നത് കാണാം.

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാൾ’ എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു. ‘സർ ഞങ്ങൾ നിങ്ങളെ ‘പപ്പ’ എന്നോ ‘ആർ വെങ്കിടേഷ്’ എന്നോ പരിചയപ്പെടുത്തണോ?’ അശ്വിൻ ചോദിച്ചു. ‘പാപ്പാ വെങ്കിടേഷ് മതി’ വീഡിയോയിലെ സ്റ്റാഫ് അംഗം മറുപടി പറഞ്ഞു. പ്രസ്തുത വ്യക്തി മറ്റാരുമല്ല, 2023 ലോകകപ്പ് ജേതാവായ ഓസീസ് ടീം ലോക്കൽ മാനേജരായിരുന്നു കഴിഞ്ഞ മാസം വരെയെന്ന് അശ്വിൻ വെളിപ്പെടുത്തി.

‘അതിനാൽ, ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളാണ്. കഴിഞ്ഞ മാസം വരെ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ലോക്കൽ മാനേജരായിരുന്നു അദ്ദേഹം. എന്തിനാ സാർ ഞങ്ങളോട് ഇങ്ങനെ ചെയ്തത്?’ ആർ അശ്വിൻ ചോദിച്ചു. ‘അത് സംഭവിക്കുന്നതുവരെ എന്റെ ജീവിതം സമാധാനപരമായിരുന്നു. അന്നുമുതൽ എന്റെ സമാധാനം മുഴുവൻ നഷ്ടപ്പെട്ടു’, വെങ്കിടേഷ് മറുപടി പറഞ്ഞു.

Tags:    

Similar News