വിനേഷ് ഫോ​ഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍; ഉത്തരവാദിത്വം താരത്തിനും കോച്ചിനും; ഐഒഎ മെഡിക്കൽ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അപലപനീയമെന്ന് പി. ടി. ഉഷ

Update: 2024-08-12 11:19 GMT

ഒടുവിൽ ഗുസ്തിതാരം വിനേഷ് ഫോ​ഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍. വിനേഷിന്റെ അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. അല്ലാതെ അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് അല്ലെന്നാണ് വിശദീകരണം. ​ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള നി​ഗമനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ അതിനുമുമ്പ് വസ്തുതകൾക്കൂടി പരി​ഗണിക്കണം. 2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഓരോ ഇന്ത്യൻ കായികതാരത്തിനും വർഷങ്ങളായി അവരോടൊപ്പം പ്രവർത്തിക്കുന്ന സപ്പോർട്ടിങ് ടീം ഉണ്ട്.

പാരീസ് ഒളിമ്പിക്സ് വനിതാ ​ഗുസ്തി ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചിരിക്കെയായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാൾ നൂറ് ​ഗ്രാം കൂടിയതിന്റെ പേരിൽ വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. 50 കിലോ​ഗ്രാം ഫ്രീസ്റ്റൈൽ ​ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഫൈനലിനും മുന്നോടിയായി ഓ​ഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധിയിലും കൂടുതലാണെന് കണ്ടെത്തിയത്.

Tags:    

Similar News