പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ ഫൈനൽ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡൽ പ്രതീക്ഷ നൽകി മുന്നേറിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ മനു ഭാകർ ഫൈനലിൽ കടന്നത്.
യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകറിൻറെ മുന്നേറ്റം. മറ്റൊരു ഇന്ത്യൻ താരം റിഥം സംഗ്വാൻ യോഗ്യതാ റൗണ്ടിൽ പുറത്തായി. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്. നാളെ വൈകീട്ട് മൂന്നരയ്ക്കാണ് ഫൈനൽ മത്സരം.