ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈക്ക് വീണ്ടും തിരിച്ചടി; കോൺവെയ്ക്കു പിന്നാലെ പതിരണയ്ക്കും പരുക്ക്

Update: 2024-03-17 04:30 GMT

മാർച്ച് 22ന് ഇത്തവണത്തെ ഐപിഎൽ സീസൺ തുടങ്ങുന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ്. നിലവിലെ ജേതാക്കളായ ചെന്നൈയ്ക്ക് എന്നാൽ ജയത്തോടെ സീസൺ ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്കയാണ്. ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്കേറ്റതാണ് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയാകുന്നത്.

ന്യൂസീലൻഡ് താരം ഡെവോണ്‍‍ കോൺവെയ്ക്കു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം ശസ്ത്രക്രിയ വിദേയനായി. ഇതോടെ ഐപിഎല്ലില്‍ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരുക്കേറ്റെന്നാണ്. മാർച്ച് 6ന് ബ്ലംഗ്ലദേശിനെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെ താരത്തിന്റെ ഹാംസ്ട്രിങ്ങിന് പരുക്കേറ്റു. പേശീവലിവിനെ തുടർന്ന് സ്പെൽ പൂർത്തിയാക്കാനാകാതെ പതിരണയ്ക്ക് കളം വിടേണ്ടി വന്നു. കഴിഞ്ഞ സീസണിൽ ചൈന്നൈയ്ക്കായി 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റു താരം നേടിയിരുന്നു. ഈ മികച്ച പ്രകടനം സൂപ്പർ കിങ്സിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് നിർണായകമായിരുന്നു.

Tags:    

Similar News