വിരമിക്കല്‍ പ്രഖ്യാപിച്ച് ദിപ കര്‍മാക്കര്‍; ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം

Update: 2024-10-08 06:39 GMT

ചരിത്രത്തിലാദ്യമായി ഇന്ത്യക്കായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ ദീപയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. അതേസമയം, ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.

ജിംനാസ്റ്റിക്‌സിലെ ഏറ്റവും പ്രയാസമേറിയ 'വോള്‍ട്ട്' വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം ശ്രദ്ധേയയായത്. അന്ന് ഫൈനലിലെത്തിയ ദീപയ്ക്ക് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. 2018ല്‍ താരം ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വോള്‍ട്ട് വിഭാഗത്തില്‍ ദീപ സ്വര്‍ണം നേടിയിട്ടുണ്ട്. കോട്ബസില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. കോട്ബസില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. 2014ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2015ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെങ്കല നേട്ടവുമുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി എന്നെ നയിച്ച, വലിയ ശക്തിയാകാന്‍ സഹായിച്ച പരിശീലകരായ ബിശ്വേശ്വര്‍ സര്‍, സോമ മാം എന്നിവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ത്രിപുര സര്‍ക്കാരില്‍ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും നന്ദി. ജിംനാസ്റ്റിക്സ് ഫെഡറേഷന്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗോ സ്പോര്‍ട്സ് ഫൗണ്ടേഷന്‍, മെരാകി സ്പോര്‍ട്സ് & എന്റര്‍ടൈന്‍മെന്റ് എന്നിവരോടുള്ള കടപ്പാടും ഓര്‍ക്കുന്നു. എന്റെ നല്ല സമയത്തും കരിയറിലെ മോശം ഘട്ടങ്ങളിലും ഒപ്പം കുടുംബത്തിനും നന്ദി' ദീപ കുറിച്ചു.

സമീപ വര്‍ഷങ്ങളില്‍, പരിക്കുകളും ഉത്തേജക മരുന്ന് സസ്‌പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യമായ വെല്ലുവിളികളെയും ദിപ നേരിട്ടിട്ടുണ്ട്. എന്നാൽ ഇതിന് പിന്നെലെ മികച്ച തിരിച്ചു വരവും ദീപ നടത്തി. ഈ വര്‍ഷം മെയില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റായി അവര്‍ മാറി.

Tags:    

Similar News