വീട്ടുപണിക്ക് റോബോട്ട്! ഇസ്തിരിയിടാനും പച്ചക്കറിയരിയാനും അറിയാം

Update: 2024-08-04 13:43 GMT

ഇന്ന് ഏതാണ്ട് ഏല്ലാ മേഘലകളിലും ജോലി ചെയ്യാനായി റോബോട്ടുകളെ ഉപയോ​ഗിക്കാറുണ്ട്. അതുപോലെ വീട്ടുപണികൾ ചെയ്യാനും ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടില്ലെ? എന്നാൽ ഇപ്പോൾ അങ്ങനെ ഒരു റോബോട്ടിനെ പരിചയപ്പെടുത്തുകയാണ് ജര്‍മ്മന്‍ റോബോട്ടിക് സ്റ്റാര്‍ട്ട് അപ്പായ ന്യൂറാ. എഐ മേഖലയിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയുമായി ചേർന്നാണ് 4എന്‍ഇ-1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. 4എന്‍ഇ-1 നെകൊണ്ട് മിക്കവാറും എല്ലാ വീട്ടുപണികളും എടുപ്പിക്കാം എന്നാണ് കമ്പനിയുടെ അവകാശവാദം.

Full View

കമ്പനി പുറത്തുവിട്ട ഡെമോ വീഡിയോയിൽ റോബോട്ട് തുണി തേക്കുന്നതും, പച്ചക്കറി അരിയുന്നതും, സാധനങ്ങൾ അടുക്കി വെക്കുന്നതുമൊക്കെ കാണിക്കുന്നുണ്ട്. ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനി പറയ്യുന്നത്. 3ഡി വിഷന്‍ കാഴ്ച ഉള്ളതിനാല്‍ റോബോട്ടിന് വസ്തുക്കളെയും പരിസ്ഥിതിയെയും, ആംഗ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുമത്രെ.

അതുപോലെ മനുഷ്യര്‍ക്ക് അപകടം ഉണ്ടാക്കാതിരിക്കാനായി, ടച്‌ലെസ് സെയ്ഫ് ഹ്യൂമന്‍ ഡിറ്റെക്ഷന്‍ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ന്യൂറാ എഐ എപിഐ ഫോര്‍ മള്‍ട്ടി-മോഡല്‍ ആന്‍ഡ് ഇന്റിയുയിറ്റിവ് ഇന്ററാക്ഷന്‍ ആണ് 4എന്‍ഇ-1ന്റെ ചാലകശക്തി. 

Tags:    

Similar News