കമന്ററി ബോക്‌സിൽ ഇനി വീണ്ടും 'സിദ്ദുയിസം'; ഐപിഎല്ലിലൂടെ മടങ്ങിവരവിനൊരുങ്ങി നവ്‌ജ്യോത് സിങ് സിദ്ദു

Update: 2024-03-19 12:40 GMT

ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കമന്ററി ബോക്‌സിലേക്ക് തിരികെവരാൻ തയാറെടുക്കുകയാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. വരുന്ന ഐ.പി.എല്‍. സീസണില്‍ സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് ടീമിന്റെ ഭാഗമാവും. 1999 മുതല്‍ 2014-15 വരെ ഈ രംഗത്തു പ്രവർത്തിച്ചിരുന്ന സിദ്ദു ഐ.പി.എലിന്റെ ആദ്യ ഘട്ടങ്ങളിലും കമന്ററി ബോക്‌സിലെ സാനിധ്യമായിരുന്നു. കമന്ററിയിലെ സ്വതസിദ്ധമായ ശൈലികൊണ്ട് സിദ്ദു സ്വീകാര്യനായി. അങ്ങനെ സിദ്ദുയിസം എന്ന വാക്ക് തന്നെ ഉണ്ടായി.

ആദ്യ കാലങ്ങളിൽ ഒരു ടൂര്‍ണമെന്റിന് 60-70 ലക്ഷം രൂപ വരെ വാങ്ങിയിരുന്ന സിദ്ദു ഐ.പി.എലിലെത്തിയതോടെ ഒരു കളിക്ക് 25 ലക്ഷം രൂപ എന്ന തോതിലാണ് പ്രതിഫലം കൈപറ്റിയരുന്നത്. ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി 1983 മുതൽ 1998 വരെ സിദ്ദു കളിച്ചിട്ടുണ്ട്. ഈ 15 വർഷത്തെ കാലയളവിൽ 51 ടെസ്റ്റുകളും 136 ഏകദിനങ്ങളും സിദ്ദു കളിച്ചിട്ടുണ്ട്. ടെസ്റ്റില്ഡ നിന്നും 3202 റണ്‍സും ഏകദിനങ്ങളിൽ നിന്ന് 4413 റണ്‍സും നേടിയിട്ടുണ്ട്.

Tags:    

Similar News