വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും കളത്തിലിറങ്ങി മിന്നി ഡ‍ുമിനി

Update: 2024-10-08 11:55 GMT

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് 5 വർഷം, എങ്കിലും തന്റെ പെർഫോമൻസിലെ മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കാണിച്ചു തരികയാണ് ദക്ഷിണാഫ്രിക്കൻ മുന്‍ താരവും പരിശീലകനുമായ ജെ പി ഡുമിനി. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഡുമിനി ദക്ഷിണാഫ്രിക്കുവേണ്ടി പകരക്കാരനായി ഫീല്‍ഡിംഗിന് ഇറങ്ങിയത്.

അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 46 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 69 റൺസിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടമായത്. എന്നിരുന്നാലും മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നതിനാല്‍ മൂന്നാം മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.

അയര്‍ലന്‍ഡിന്റെ ഇന്നിംഗ്സ് നടക്കുന്നതിനിടെ അബുദാബിയിലെ കടുത്ത ചൂടില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കടുത്ത നിര്‍ജ്ജലീകരണം കാരണം തളര്‍ന്നപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായ ജെ പി ഡൂമിനി അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്കായി ഫീല്‍ഡിംഗിന് ഇറങ്ങിയത്. ഷോര്‍ട്ട് തേര്‍ഡില്‍ ഫീല്‍ഡറായി നിന്ന ഡുമിനി ഫീല്‍ഡിലിറങ്ങി വെറുതെയൊന്നും നിന്നില്ല. ആദ്യ പന്തില്‍ തന്നെ ഹാരി ട്രെക്ടറുടെ ടോപ് എഡ്ജ് ഷോര്‍ട്ട് തേര്‍ഡില്‍ ചാടി പിടിച്ചു. തന്‍റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കും വിദമായിരുന്നു ഡുമിനിയുടെ പ്രകടനം.

Tags:    

Similar News