കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ആശാൻ; 17 വർഷത്തെ അനുഭവസമ്പത്തുമായി മിക്കേൽ സ്റ്റാറേ

Update: 2024-05-23 13:23 GMT

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുണ്ട് സ്റ്റാറേയ്ക്ക്. പല പ്രമുഖ ഫുട്ബാൾ ലീഗുകളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാറേ രണ്ട് വർഷത്തേക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്, അതായത് 2026 വരെ. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെയാണ് സ്റ്റാറേ പരിശീലകനാകുന്നത്. 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി.

നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ ചൈന, സ്വീഡൻ, നോർവേ, അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. തായ് ലീഗിലെ ഉതൈ താനിയെയാണ് അവസാനമായി മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. മാനേജ്‌മെൻ്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു.

Tags:    

Similar News