യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുന്നു; ബാഴ്സലോണയിലേക്കെന്ന് സൂചന

Update: 2024-01-28 12:48 GMT

ലിവര്‍പൂള്‍ ആരാധകരെ ഞെട്ടിച്ച് കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. ഈ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് ക്ലോപ്പ് പറഞ്ഞു. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ആന്‍ഫീല്‍ഡില്‍ എത്തിയ ക്ലോപ്, മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരാക്കിയാണ് കസേര ഉറപ്പിച്ചത്. 2019ലെ പ്രീമിയര്‍ ലീഗ് നേട്ടത്തിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടവും ക്ലോപ് ആന്‍ഫീല്‍ഡില്‍ എത്തിച്ചു.

ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇക്കാര്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആരാധകരെയുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നു. എങ്കിലും ഈ സീസണോടെ ലിവര്‍പൂളിനോട് വിട പറയുകയാണ്. വളരെയേറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയത്.'' ക്ലോപ് വ്യക്തമാക്കി. ഈ സീസണില്‍ നാല് ടൂര്‍ണമെന്റിലും കിരീടപ്രതീക്ഷയോടെ മുന്നേറവയേയാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

ക്ലോപിന്റെ ശിക്ഷണത്തില്‍ 2018, 2022 സീസണിലും ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ലിവര്‍പൂള്‍ ഫിഫ ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, കമ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും സ്വന്തമാക്കി. ഇനി ചെറിയൊരു ഇടവേള എന്ന് മാത്രം വ്യക്തമാക്കിയ ക്ലോപ്പ് തന്റെ പുതിയ ടീം ഏതായിരിക്കുമെന്ന് സൂചനകളൊന്നും നല്‍കിയിട്ടില്ല. ജര്‍മന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ക്ലോപ്പിനെ നിയമിക്കാന്‍ ഏറെ നാളുകളായി ശ്രമം നടക്കുന്നുണ്ട്.

മാത്രമല്ല, ബാഴ്‌സലോണയും ക്ലോപ്പിന് പിന്നാലെയുണ്ട്. വിയ്യാ റയലിനെതിരായ തോല്‍വിയോടെ ഈ സീസണ്‍ അവസാനം പരിശീലക സ്ഥാനം ഒഴിയുമെന്ന് ബാഴ്‌സ കോച്ച് സാവി ഹെര്‍ണാണ്ടസ് അറിയിച്ചു. 2025 വരെയാണ് സാവിയുടെ കരാര്‍.

Tags:    

Similar News