ബിസിസിഐ വാർഷിക കരാറിൽ നിന്നും ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍; വെളിപ്പെടുത്തലുമായി ജയ് ഷാ
മാസങ്ങൾക്ക് മുമ്പാണ് വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും ബാറ്റര്‍ ശ്രേയസ് അയ്യരെയും ബിസിസിഐ ഒഴിവാക്കിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും പാലിക്കാത്തതിനെ തുടർന്നാണ് വാർഷിക കരാറിൽ നിന്നും ഇവരെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടന്നത്. ഈ തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചതാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ജയ് ഷാ പറയ്യുന്നത്. നിങ്ങള്‍ക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാമെന്നും താൻ സെലക്ഷന്‍ മീറ്റിംഗിന്‍റെ കണ്‍വീനര്‍ മാത്രമാണെന്നും ജയ് ഷാ പറഞ്ഞു. ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനേയും കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം അജിത് അഗാര്‍ക്കറിന്റേതായുന്നു. അത് നടപ്പാക്കുക മാത്രമാണ് തന്റെ ചുമതലയെന്നും ജയ് ഷാ വ്യക്തമാക്കി. സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ഉള്‍ക്കൊള്ളിക്കാനായെന്നും അദ്ദേഹം പറഞ്ഞു.