ഇന്ത്യ പാക് മത്സരത്തിനിടെ ഉണ്ടായ ജയ് ശ്രീറാം വിളി; തരംതാണ പ്രവർത്തിയെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ

Update: 2023-10-15 12:51 GMT

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടയിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ 'ജയ് ശ്രീരാം' വിളിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ 'ജയ് ശ്രീരാം' വിളികൾ ഉയർന്നത്. എന്നാൽ കാണികളോട് പ്രതികരിക്കാതെ താരം നേരെ റൂമിലേക്ക് നടക്കുകയായിരുന്നു.

"ഇന്ത്യ സ്പോർട്സ്മാൻഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ്. സ്‌പോർട്‌സ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിയായിരിക്കണം, യഥാർത്ഥ സാഹോദര്യം വളർത്തിയെടുക്കണം. വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്"- ഇതായിരുന്നു ഉദയനിധി സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്

Tags:    

Similar News