ഐപിഎൽ ; ചെന്നൈ നായക സ്ഥാനത്ത് ഇത്തവണ ധോണി ഇല്ല, ടീമിനെ ഋതുരാജ് നയിക്കും

Update: 2024-03-21 10:48 GMT

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇത്തവണ എം എസ് ധോണിയില്ല. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ആണ് സീസണില്‍ ചെന്നൈയെ നയിക്കുക. ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടര്‍ തോല്‍വികളെ തുടർന്ന് സീസണിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ചിറങ്ങിയ ധോണി അവര്‍ക്ക് അഞ്ചാം ഐപിഎല്‍ കിരീടവും സമ്മാനിച്ചു. ഇത്തവണയും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില്‍ രോഹിത് ശര്‍മക്ക് ഒപ്പമാണ്.

ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റാനിയ ഋതുരാജ് ഗെയ്ക്‌വാദിനെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയും ഇത്തവണ മാറിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്. ഇതോടെ ക്യാപ്റ്റന്‍മാരായി ധോണിയോ രോഹിത്തോ കോലിയോ ഇല്ലാത്ത ആദ്യ ഐപിഎല്ലിന് കൂടിയാണ് ആരാധര്‍ ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Tags:    

Similar News