ഇംഗ്ലണ്ടിനേയും തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്; ഇന്ത്യയുടെ തുടർച്ചയായ ആറാം ജയം

Update: 2023-10-29 17:00 GMT

ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കി ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് പ്രഹരമേൽപ്പിച്ച് ഇന്ത്യൻ ബൗളർമാർ.100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഈ ലോകകപ്പിൽ തകർന്നടിഞ്ഞത്. ജയത്തോടെ ഇന്ത്യ സെമി ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. 231 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങിൽ വിക്കറ്റ് പോകാതെ 30 റൺസ് നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങിൽ ഉണ്ടായ ഏക നേട്ടം. പിന്നെ ചീട്ടുകൊട്ടാരം പോലെ തകർന്നു. ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നെ ഷമി ഏറ്റെടുത്തു. കുൽദീപ് കൂടി കൂട്ടിന് എത്തിയതോടെ ഇംഗ്ലണ്ട് തകർന്ന് അടിഞ്ഞു. 27 റൺസ് നേടിയ ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 100 കടക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ഒടുവില്‍ തട്ടിയും മുട്ടിയും മൂന്നക്കം കടക്കുകയായിരുന്നു.

Tags:    

Similar News