സാനിയ മിർസയ്ക്കു ശേഷം ഇന്ത്യൻ വനിതാ ടെന്നീസിന്റെ തിലകക്കുറിയായി മാറിയ താരമാണ് കർമാൻ കൗർ തൻഡി. 1998 ജൂൺ 16ന് ഡൽഹിയിലാണ് തൻഡിയുടെ ജനനം. ഇന്ത്യൻ ടെന്നീസിലെ വളർന്നുവരുന്ന താരങ്ങളിലൊരാളായാണ് തൻഡിയെ ടെന്നീസ് ലോകം വിലയിരുത്തപ്പെടുന്നത്. വുമൻസ് ടെന്നീസ് അസോസിയേഷൻ റാങ്കിങ്ങിൽ ഇടംപിടിച്ച കളിക്കാരി കൂടിയാണ് തൻഡി. 2019ൽ സംഭവിച്ച ചില പരിക്കുകൾ താരത്തിന്റെ കരിയറിൽ ഇടവേള സൃഷ്ടിച്ചിരുന്നു.
കാനഡ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് ടെന്നീസിൽ വിദഗ്ധ പരിശീലനം ലഭിച്ച ഇന്ത്യൻ താരം കൂടിയാണ് തൻഡി. ഏഴ് ഐടിഫ് സിംഗിൾ കിരീടവും ഒരു ഡബിൾ കിരീടവും തൻഡി സ്വന്തമാക്കിയിട്ടുണ്ട്. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തൻഡി പങ്കെടുത്തിരുന്നു. നാല് ജൂനിയർ ഗ്രാൻഡ് സ്ലാം മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എട്ടാം വയസിൽ ടെന്നീസ് കോർട്ടിലിറങ്ങിയ താരത്തിന്റെ ജൈത്രയാത്ര തുടങ്ങാനിരിക്കുന്നതേയുള്ളൂ. താരത്തിന്റെ ഹോട്ട് ആൻഡ് കൂൾ ചിത്രങ്ങൾ കാണാം.