ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വെള്ളിയാഴ്ച കിക്കോഫ്; ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സി.യെ നേരിടും

Update: 2024-09-12 08:43 GMT

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിനൊന്നാം സീസണിന് നാളെ കൊടിയേറ്റം. പതിനൊന്നാം എഡിഷനിലേക്ക് കടക്കുമ്പോള്‍ 13 ടീമുകള്‍ മത്സരരംഗത്തുണ്ട്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതിയ ടീം. നിലവിലെ ചാമ്പ്യന്മാര്‍ മുംബൈ സിറ്റി എഫ്.സി.യാണ്.

പതിനൊന്നാം സീസണിലെ ആദ്യമത്സരത്തില്‍, നേർക്കുനേർ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സുമാണ്. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് ഇരുവരും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ആ​ദ്യ കളി 15 ഞായറാഴ്ച്ചയാണ്. കൊച്ചിയില്‍ പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ പുതിയ പരിശീലകനുമായാണ് ഇറങ്ങുന്നത്. 

Tags:    

Similar News