പന്തിന് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ട്; റിഷഭ് പന്തിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

Update: 2024-09-09 11:45 GMT

റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ടെന്നാണ് ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞത്.

ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് ഞാന്‍ പന്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി എന്നതില്‍ എനിക്ക് അത്ഭുതമില്ലെന്നും ഗാംഗുലി പറഞ്ഞു. അവന്‍ ടെസ്റ്റില്‍ ദീര്‍ഘകാലം തുടരുകയും ചെയ്യും. 2022 ഡിസംബർ 22ന് ബംഗ്ലാദേശിനെതിരായ മിര്‍പൂര്‍ ടെസ്റ്റില്‍ കളിച്ചശേഷം ഡിസംബര്‍ 30ന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

Tags:    

Similar News