ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വിവാഹബന്ധം വേർപെടുത്തുന്നു. "നാലുവര്‍ഷം ഒരുമിച്ചു കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ചു ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു.
എന്നാല്‍ വേര്പിരിയുകയാണു രണ്ടുപേരുടെയും ഭാവിക്കു നല്ലതെന്നു തിരിച്ചറിഞ്ഞു കഠിനമായ ആ തീരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്...’ ഹാര്‍ദിക്ക് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹമോചന പ്രഖ്യാപനം കായിക- വിനോദലോകത്തു ഞെട്ടലുളവാക്കി. അവരുടെ വേർപിരിയലിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ധാരാളം ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്.