ഫിഫ ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

Update: 2023-12-24 08:48 GMT

വ​ർ​ണ​ശ​ബ​ള​മാ​യി മാ​റി ക്ല​ബ് ​ലോ​കക​പ്പ്​ ഫൈ​ന​ലി​​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്. മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. രാ​ത്രി 8.35നാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങ്. ലോ​ക​പ്ര​ശ​സ്​​ത​രാ​യ ഗാ​യി​ക ബെ​ബെ ര​​ക്ഷെ​യും ഡി​ജെ ഡേ​വി​ഡ് ഗേ​റ്റ​യും ചേ​ർ​ന്ന്​ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. സൗ​ദി കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ, ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ളായ മാഞ്ചസ്റ്റർ സിറ്റിയെ കി​രീ​ട​മ​ണി​യി​ച്ചു. ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനെയാണ് സിറ്റി തകർത്തത്. സൗ​ദി ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ യാ​സ​ർ ബി​ൻ ഹ​സ​ൻ അ​ൽ മ​സ്ഹ​ലും കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക്ല​ബ് ലോ​ക​ക​പ്പി​ൽ ഈ​ജി​പ്തി​​ന്‍റെ അ​ൽ​അ​ഹ്‌​ലി മൂ​ന്നാം സ്ഥാ​നം നേ​ടി. ജി​ദ്ദ അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ന്ന മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ത്തി​ൽ​ ജ​പ്പാ​ന്‍റെ ഉ​റ​വ റെ​ഡ്​ ഡ​യ​മ​ണ്ട്​​സി​നെ നാ​ലാം സ്ഥാ​ന​ത്തേ​ക്ക്​ ത​ള്ളി​യാ​ണ് അ​ൽ​അ​ഹ്​​ലി മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന മ​ത്സ​രം ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് അ​ൽ​അ​ഹ്‌​ലി​യു​ടെ ജ​യ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

19ആം മി​നി​റ്റി​ൽ യാ​സ​ർ ഇ​ബ്രാ​ഹി​മാ​ണ് അ​ൽ​അ​ഹ്​​ലി​ക്ക്​ ലീ​ഡ്​ ഗോ​ൾ നേ​ടി​യ​ത്. 25ആം മി​നി​റ്റി​ൽ പെ​ർ​സി താ​വ് അ​ൽ​അ​ഹ്‌​ലി​ക്ക് വേ​ണ്ടി ര​ണ്ടാം ഗോ​ൾ നേ​ടി. എ​ന്നാ​ൽ ജ​പ്പാ​​ൻ ഉ​റ​വ​യു​ടെ​ താ​രം കാ​​ന്‍റെ അ​ഹ്​​ലി​ക്കെ​തി​രെ ആ​ദ്യ​ഗോ​ൾ അ​ടി​ച്ച്​ ലീ​ഡ്​ കു​റ​ച്ചു. മ​ത്സ​ര​ത്തി​​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ 54ആം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ ജാ​പ്പ​നീ​സ് ടീ​മി​നെ സ​മ​നി​ല​യി​ലാ​ക്കു​ന്ന​തി​ൽ താ​രം ഷു​ൾ​സും വി​ജ​യി​ച്ചു. 60ആം മി​നി​റ്റി​ൽ യോ​ഷി​യോ കൊ​യ്‌​സു​മി അ​ബ​ദ്ധ​ത്തി​ൽ അ​ൽ​അ​ഹ്‌​ലി​ക്കാ​യി മൂ​ന്നാം ഗോ​ൾ നേ​ടി. 90ആം മി​നി​റ്റി​ൽ അ​ലി മാ​അ്​​മു​ൽ നാ​ലാം ഗോ​ളും കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ അ​ൽ​അ​ഹ്‌​ലി ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

Similar News