ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 103 റൺസാണ് വിരാട് കോലി നേടിയത്. 97 പന്തിലാണ് വിരാട് കോലി 103 റൺസെടുത്തത്. അവസാന പന്തിൽ സിക്സടിച്ചാണ് കോലി സെഞ്ച്വറി പൂർത്തിയാക്കിയത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ , കെ എല്‍ രാഹുല്‍, എന്നിവർ നിര്‍ണായക പ്രകടനം പുറത്തെടുത്തു.