മെസിയുമില്ല റൊണാൾ‍ഡോയുമില്ല; 2024 ബാല്ലൺ ഡി ഓർ ആർക്ക്

Update: 2024-10-28 12:13 GMT

ബാല്ലൺ ഡി ഓർ പുരസ്കാരം ആർക്കെന്ന് ഇന്ന് അറിയാം. 2024ലെ മികച്ച താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരം ഇന്ന് രാത്രി ഇന്ത്യൻ സമയം 1.15നു പാരിസിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. രണ്ട് പതിറ്റാണ്ടിനിടെ ലിയോണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെയും പേരില്ലാത്ത ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക എന്നതും സവിശേഷതയാണ്.

2003നു ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും ഇല്ലാത്ത ഒരു പുരസ്കാര പട്ടിക വരുന്നത്. മെസി എട്ട് തവണയും റൊണാൾഡോ അഞ്ച് തവണയും പുരസ്കാരം നേടിയിട്ടുണ്ട്. ഫുട്ബോളിൽ തലമുറ മാറ്റത്തിന്റെ നാന്ദി കൂടിയായി പുരസ്കാര പ്രഖ്യാപനം മാറും.

റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ, റയലിന്റെ ഇം​ഗ്ലീഷ് താരം ‍ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്, റയൽ മാഡ്രിഡിലേക്ക് ഈ സീസണിൽ എത്തിയ ഫ്രാഞ്ച് നായകൻ കിലിയൻ എംബാപ്പെ, ബയേൺ മ്യൂണിക്കിന്റെ ഇം​ഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ, ബഴ്സലോണയുടെ സ്പാനിഷ് സെൻസേഷൻ ലമീൻ യമാൽ ഉൾപ്പെടെയുള്ളവർ അന്തിമ പട്ടികയിലുണ്ട്. വിനിഷ്യസ്, ബെല്ലിങ്ഹാം, ഹാളണ്ട് അടക്കമുള്ളവർക്കാണ് കൂടുതൽ സാധ്യത.


Tags:    

Similar News