സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ വീഴ്തി; വിജയതോടെ കോപ്പയ്ക്കൊരുങ്ങി അര്‍ജന്റീന

Update: 2024-06-10 05:53 GMT

അര്‍ജന്റീനയ്ക്ക് ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസിലുള്ള സോള്‍ജിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40-ാം മിനിറ്റിലാണ് മരിയയുടെ ഗോള്‍ പിറന്നത്. ലിയോണല്‍ മെസ്സി അവസാന 35 മിനിറ്റ് നേരം ഗ്രൗണ്ടിലിറങ്ങി.

കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കാനിരിക്കുന്ന ഡി മരിയ, നിലവില്‍ തകർപ്പൻ ഫോമിലാണ്. കോപ്പയ്ക്ക് മുമ്പ് വെള്ളിയാഴ്ച ഗ്വാട്ടിമലക്കെതിരേയും അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരമുണ്ട്. ജൂണ്‍ 20 നാണ് കോപ്പയില്‍ അര്‍ജന്റീനയുടെ ആദ്യമത്സരം. കാനഡയാണ് ആദ്യ എതിരാളികൾ. ചിലി, പെറു ടീമുകള്‍ക്കെതിരെയും പോരാട്ടമുണ്ട്. ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെ യു.എസിലാണ് കോപ്പ അമേരിക്ക നടക്കുക.


Tags:    

Similar News