ഖത്തർ: വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Update: 2023-11-09 07:10 GMT

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ 2023 നവംബർ 8 മുതൽ ഈ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


Tags:    

Similar News