കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ; തീരുമാനം സുരക്ഷാ ഭീഷണിയെ തുടർന്ന്
സുരക്ഷാ ഭീഷണിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സിആർപിഎഫ് ആകും അദ്ദേഹത്തിന് ഇനി സുരക്ഷയൊരുക്കുക. 55 ഉദ്യോഗസ്ഥരടങ്ങുന്ന സിആർപിഎഫ് സംഘമാകും ഇനി അദ്ദേഹത്തിന് 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി സുരക്ഷയൊരുക്കുക. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരിക്കും ഇനി ഖാർഗെ സഞ്ചരിക്കുക.
വിഐപി സെക്യൂരിറ്റി പൊതുവെ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നീ നാല് വിഭാഗങ്ങളിലായാണ് ഒരുക്കുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ചാണ് സുരക്ഷയുടെ കാറ്റഗറി നിശ്ചയിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.