ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പരിഗണനയിൽ ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Update: 2024-03-27 05:38 GMT

ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് ആലോചിക്കുന്നത്.

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അമിത് ഷാ പറഞ്ഞു. മുന്‍കാലങ്ങളില്‍ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷത്തേക്കുള്ള ബ്ലൂ പ്രിന്റ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സദാനന്ദ് വസന്ത് എന്‍ഐഎയുടെ പുതിയ മേധാവി. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 നുള്ളില്‍ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ആ ഉത്തരവ് നടപ്പാക്കും. ജമ്മു കശ്മീരില്‍ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളില്‍ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും വരികയെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News