മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

Update: 2024-10-24 11:53 GMT

മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുണെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്.

തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്.മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസും കോർപറേഷൻ അധികൃതരും അന്വേഷണം തുടങ്ങി.

Tags:    

Similar News