വഫഖ് നിയമഭേതഗതി ബിൽ ; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

Update: 2024-08-08 07:18 GMT

വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം.പിയാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്.

ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ജനങ്ങളെ തമ്മിൽ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയും നോട്ടീസ് നൽകിയിട്ടുണ്ട്.

നിലവിലുള്ള വഖഫ് നിയമത്തിൽ അടിമുടി ഭേദഗതികൾ നിർദേശിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർ​വേ കമീഷണറിൽ നിന്ന് എടുത്തുമാറ്റി ജില്ലാ കലക്ടർക്ക് നൽകുന്നതാണ് ഒരു ഭേദഗതി.സംസ്ഥാന വഖഫ് ബോർഡുകള​ിലെ അംഗങ്ങൾ 2 അമുസ്‍ലിംകൾ ആകണം. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുസ്‍ലിം സമുദായത്തിൽ നിന്നാകണമെന്ന നിലവിലുള്ള വ്യവസ്ഥയും ബില്ലിൽ നിന്ന് നീക്കി. ഇത്തരത്തിൽ നിരവധി വിവാദവും വിചിത്രവുമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിവാദ ബില്ലിന്റെ പകർപ്പ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു.

വഖഫ് ബില്ലിനെ സമാജ്‌വാദി പാർട്ടിയും പാർലമെൻ്റിൽ എതിർക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Tags:    

Similar News