ബംഗ്ലാദേശിലെ ആക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും പാഠമാണ്: മോഹന്‍ ഭാഗവത്

Update: 2024-10-12 12:06 GMT

ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ അപലപിക്കുന്നുവെന്ന് പറഞ്ഞ ഭാഗവത് ഇന്ത്യന്‍ സര്‍ക്കാര്‍ അയല്‍രാജ്യങ്ങളിലെ ന്യൂനക്ഷങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

'നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ എന്താണ് സംഭവിച്ചത്? ഇതിന് ചില കാരണങ്ങളുണ്ടാകാം, പക്ഷേ അടിസ്ഥാന വിഷയം ഹിന്ദുക്കള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളാണ്' ഭാഗവത് പറഞ്ഞു.

ആദ്യമായി, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഐക്യപ്പെടുകയും സ്വയം പ്രതിരോധിക്കാന്‍ തെരുവിലിറങ്ങുകയും ചെയ്തു, എന്നാല്‍ സമൂലമായ അക്രമം തുടരുന്നത് ഹിന്ദുക്കളെ മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങളെയും അപകടത്തിലാക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവര്‍ക്ക് ആവശ്യമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ബംഗ്ലാദേശില്‍ ഇന്ത്യ വിരുദ്ധ വികാരം വളരുന്നതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. അവര്‍ പാകിസ്താനുമായി അടുക്കുന്നത് സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News