ഉത്തരാഖണ്ഡ് ടണൽ ദുരന്തം; ഡ്രില്ലിംഗ് പുനരാരംഭിച്ചു

Update: 2023-11-19 10:44 GMT

ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നിർത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്തമേഖലയിൽ എത്തിയതായിരുന്നു ഇവർ.

ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളിൽ നിന്ന് തുരക്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ മന്ത്രിമാർ നിർദ്ദേശിക്കുന്നത് ആദ്യം നിർത്തിവെച്ച രക്ഷാദൗത്യം പുനരാരംഭിക്കാനാണ്. ഇതിനോടകം ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മുകളിൽ നിന്നുള്ള ഡ്രില്ലിംഗും തുടരുന്നുണ്ട്. ടണൽ മുഖത്ത് നിന്നുള്ള ഡ്രില്ലിംഗ് ആയിരിക്കും രക്ഷാദൗത്യത്തിന് കൂടുതൽ ഗുണം ചെയ്യുക എന്ന് മന്ത്രിമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

Similar News