കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി: ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം

Update: 2024-05-29 06:57 GMT

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചു.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്കുകൂടി ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ കേജ്‌രിവാൾ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി റജിസ്ട്രിയെയോ വിചാരണക്കോടതിയെയോ സമീപിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. തുടർന്നാണ് റജിസ്ട്രിയെ സമീപിച്ചത്.

കേജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾതന്നെ ജൂൺ 2ന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണു റജിസ്ട്രി അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്.

എന്നാൽ അറസ്റ്റ് അംഗീകരിക്കാത്തതിനാൽ സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് കേജ്‌രിവാൾ ഇതുവരെ വിചാരണക്കോടതിയെ സമീപിച്ചിരുന്നില്ല. ജൂൺ ഒന്നുവരെയാണ് നിലവിൽ സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.

Tags:    

Similar News