കള്ളപ്പണ നിരോധന നിയമത്തിൽ ജാമ്യം നൽകാതെ തടവിൽ വെക്കാൻ കഴിയില്ല ; സുപ്രീംകോടതി

Update: 2024-08-28 09:19 GMT

കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ അറസ്റ്റിലാകുന്നവരെ ജാമ്യം നല്കാതെ ദീർഘകാലം തടവിൽ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു. കള്ളപണ കേസിൽ ജാമ്യം കിട്ടാൻ ചില വ്യവസ്ഥകൾ കൂടി പാലിക്കണമെന്നേയുള്ളൂവെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബ‍‍ഞ്ച് വ്യക്തമാക്കി. കള്ളപണ നിരോധന കേസിൽ ഒരു വർഷമായി തടവിലുള്ളയാൾക്ക് ജാമ്യം നൽകിക്കൊണ്ടാണ് സുപ്രീംകോടതി വിധി. പിഎംഎൽഎ പ്രകാരം ഒരു കേസിൽ അറസ്റ്റിലായിരിക്കെ നൽകുന്ന മൊഴി മറ്റൊരു കേസെടുക്കാനുളള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു.

Tags:    

Similar News