എംഫിൽ അംഗീകാരമില്ലാത്ത ബിരുദമെന്ന് യുജിസി; പ്രവേശനം നിർത്തിവെക്കാൻ സർവകലാശാലകൾക്ക് നിർദേശം

Update: 2023-12-27 12:43 GMT

മാസ്റ്റർ ഓഫ് ഫിലോസഫി (എംഫിൽ ) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണവുമായി യുജിസി രംഗത്തെത്തിയത്.

2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫിൽ കോഴ്സിൽ പ്രവേശനം എടുക്കരുതെന്ന് വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നുവെന്നും യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

Tags:    

Similar News