തിരുപ്പതി ലഡ്ഡു: നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റെന്ന് കരാര്‍ കമ്പനി

Update: 2024-09-21 03:44 GMT

തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി  രംഗത്ത്.ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്.സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ്‌ കൈമാറിയത്.

ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനി വ്യക്തമാക്കി. ജൂണിലും ജൂലൈയിലും ആണ് TTDക്ക് കമ്പനി  നെയ്യ് നൽകിയത്.അതിനു ശേഷം കമ്പനിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിരുന്നു ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത്,തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗകൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്രം അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. . ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ,കുറ്റക്കാരെ ശിക്ഷിക്കണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

ദേശീയ തലത്തിൽ സനാതന ധർമ രക്ഷണ ബോർഡ് രൂപീകരിക്കണം എന്നും,എല്ലാ ക്ഷേത്രങ്ങളിലെയും പ്രശ്ങ്ങൾ ബോർഡ് പരിശോധിക്കണമെന്നും ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ആവശ്യപ്പെട്ടു. അതിനിടെ ക്ഷേത്രത്തിലേക്കുള്ള നെയ്യ്യുടെ ഗുണനിലവാരം അടക്കം പരിശോധിക്കാൻ നാലംഗ വിദഗ്ധ സമിതിയെ തിരുപ്പതി ദേവസ്വം നിയോഗിച്ചു.  മൃഗസംരക്ഷണ-ക്ഷീരമേഖലയിലെ വിദഗ്ധർ അടങ്ങുന്നതാണ് സമിതി .ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം എന്നാണ്  നിർദേശം

Tags:    

Similar News