ഏക സിവില്‍ കോഡിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി

Update: 2023-07-15 02:03 GMT

ഏക സിവില്‍ കോഡില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാൻ ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച്ച കൂടി സമയം നീട്ടി നല്‍കി.

പൊതുജനങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അടക്കം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനങ്ങളില്‍ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്ന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങള്‍ ഓണ്‍ലൈനായി മാത്രം കമ്മിഷന് ലഭിച്ചു.

https://legalaffairs.gov.in/law_commission/ucc/ പേജില്‍ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പി.ഡി.എഫ് ഫോ‌‌ര്‍മാറ്റില്‍ അപ്‌ലോഡ് ചെയ്യാം. membersecretary-lci@gov.in എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ അറിയിക്കാം

Tags:    

Similar News