വിമാനത്താവളങ്ങളും റോഡുകളും; ബീഹാറിനും ആന്ധ്രയ്ക്കും പദ്ധതികളുമായി ബജറ്റ്

Update: 2024-07-23 06:23 GMT

2024ലെ കേന്ദ്ര ബഡ്ജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പ്രത്യേക പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അതേസമയം ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതിപക്ഷ ബഹളം.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം ബിഹാറിൽ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനും സഹായം. ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം

ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറും സംസ്ഥാനത്തു നിന്നുള്ള മറ്റൊരു പ്രധാന പാർട്ടിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും(എൽ.ജെ.പി) പ്രത്യേക പദവി എന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബഡ്ജറ്റ് പ്രഖ്യാപനം.

Tags:    

Similar News