മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്; ഹർജി അലഹബാദ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും
മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസ്ജിദ് നീക്കണമെന്നാവശ്യപ്പെടുന്ന കേസ് അനുവദിക്കുന്നത് ചോദ്യംചെയ്യുന്ന ഹർജിയാണ് അലഹബാദ് ഹൈകോടതി ഇന്ന് പരിഗണിക്കുന്നത്.
13.37 ഏക്കർ വരുന്ന ക്ഷേത്രഭൂമിയിലാണ് പള്ളി നിർമിച്ചതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. കേസിൽ ഇരുപക്ഷത്തെയും കേട്ട ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ, വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജനുവരി 30ന് ഈ കേസ് ഫെബ്രുവരി 22ലേക്ക് മാറ്റിയപ്പോൾ, ഇതുസംബന്ധിച്ച എതിർപ്പ് 22നുള്ളിൽ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.